KeralaLatest NewsNews

ജവാന്റെ വില കൂട്ടണം: ആവശ്യവുമായി ബെവ്കോ

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാൻ റമ്മിന്റെ വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിനെ സമീപിച്ചു. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ജവാൻ റമ്മിന്റെ വില വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. ലിറ്ററിന് 57 രൂപയായിരുന്ന സ്പിരിറ്റ് 67 ലേക്കെത്തിയതോടെ വിലവര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് ​ബെവ്കോ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുളള മദ്യമാണ് ജവാൻ.

10 % വില കൂട്ടണമെന്നാണ് ബെവ്കോ എം.ഡി ശുപാർശ ചെയ്തിരിക്കുന്നത്. ഇപ്പോൾ ഒരു ലിറ്റർ ജവാൻ റമ്മിന് 600 രൂപയാണ് വില. അ‌തേസമയം, ഇനിയും വിലവര്‍ദ്ധിപ്പിച്ചാല്‍ വ്യാജമദ്യം കൂടുന്നതിനു കാരണമാകുമെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടു തന്നെ മദ്യത്തിനു വിലവര്‍ദ്ധിപ്പിച്ച് വിലവര്‍ദ്ധന ഉപഭോക്താക്കളിലെത്താതെ നികുതി കുറയ്ക്കുകയെന്ന ആവശ്യവും ബലപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button