തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ജവാന്‍ റം ഇനി മുതല്‍ വിദേശത്തേയ്ക്കും കയറ്റി അയക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിപ്പിക്കാന്‍ മദ്യ നയത്തില്‍ തീരുമാനമായി. സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിന് സംസ്ഥാന മന്ത്രി സഭ അംഗീകാരം നല്‍കി. ജവാന്‍ റമ്മിന്റെ ഉത്പാദനം കൂട്ടുന്നതിനായി ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണം നടത്തും. കയറ്റുമതിക്ക് പ്രതികൂലമാകുന്ന ബ്രാന്‍ഡ് രജിസ്ട്രേഷന്‍ ഫീസും, എക്സ്പോര്‍ട്ട് ഫീസും പുന:ക്രമീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Read Also: ‘അതിഥിയുടെ ഔചിത്യക്കുറവും അഹങ്കാരവും കാരണമുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നു’
ജവാന്‍ റമ്മിന്റെ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. പാലക്കാട് മലബാര്‍ ഡിസ്റ്റിലറിയിലെ (മലബാര്‍ ബ്രാണ്ടി) മദ്യ ഉത്പാദനം ഈ വര്‍ഷം ആരംഭിക്കും. ജൂലൈ 24 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ മദ്യ വില്‍പന 2.4 ശതമാനം കൂടിയതായും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
Post Your Comments