Latest NewsKeralaNewsBusiness

ബെവ്കോ: ജവാൻ റമ്മിന്റെ ഉൽപ്പാദനം ഉയർത്തുന്നു, ലക്ഷ്യം ഇതാണ്

ബെവ്കോയുടെ പാലക്കാട്, മലബാർ ഡിസ്റ്റിലറീസും റം ഉൽപ്പാദനം ആരംഭിക്കുന്നതാണ്

സംസ്ഥാനത്ത് ജവാൻ റമ്മിന്റെ ഉൽപ്പാദനം ഉയർത്താനൊരുങ്ങി ബെവ്കോ. റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിന ഉൽപ്പാദനം 15,000 കെയ്സായി ഉയർത്താനാണ് പദ്ധതിയിടുന്നത്. നിലവിലെ ഉൽപ്പാദനം 7,000 കെയ്സ് മാത്രമാണ്. സംസ്ഥാനത്ത് വില കുറഞ്ഞതും, നിലവാരമുള്ളതുമായ മദ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സാധാരണക്കാരുടെ ബ്രാൻഡ് എന്ന സവിശേഷതയും ജവാൻ റമ്മിന് ഉണ്ട്. ഒരു ലിറ്റർ ബോട്ടിലിന്റെ വില 610 രൂപയാണ്.

ഏപ്രിൽ 15-ന് തിരുവല്ല വളഞ്ഞവട്ടത്ത് ബെവ്കോ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് ഇൻഷുറൻസ് കെമിക്കൽസിൽ രണ്ട് ലൈനുകൾ കൂടി പ്രവർത്തനമാരംഭിക്കുന്നുണ്ട്. കൂടാതെ, ബെവ്കോയുടെ പാലക്കാട്, മലബാർ ഡിസ്റ്റിലറീസും റം ഉൽപ്പാദനം ആരംഭിക്കുന്നതാണ്. ഇതോടെ, 5 ലൈനുകളിൽ നിന്നും പ്രതിദിനം 15,000 കെയ്സ് ഉൽപ്പാദിപ്പിക്കുന്നതാണ്. 110 ഏക്കറിൽ 86 ഏക്കറാണ് ഡിസ്റ്റിലറിക്കായി ഉപയോഗിക്കുന്നത്.

Also Read: പീ​ഡ​ന​ത്തി​നി​ര​യായി പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സംഭവം: യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button