തിരുവല്ല: ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണത്തെ തുടർന്ന് താൽക്കാലികമായി നിര്‍ത്തലാക്കിയ ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ബവ്കോ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഉത്പാദനം തിങ്കളാഴ്ച മുതൽ തന്നെ വീണ്ടും തുടങ്ങണമെന്ന് ബവ്കോ എംഡി യോഗേഷ് ഗുപ്ത ജീവനക്കാർക്ക് നിർദേശം നൽകിയാതായി റിപ്പോർട്ട്.
സ്പിരിറ്റ് വെള്ളം ചേർത്ത് മറിച്ച് വിറ്റ സംഭവം വിവാദമായതോടെ ജനറൽ മാനേജരെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾക്ക് പകരം പുതിയ ജനറൽ മാനേജരെ നിയമിക്കും. ഇദ്ദേഹത്തിന് താത്കാലിക ചുമതലയാകും നൽകുക. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കൽസിലെ അട്ടിമറി കൈയ്യോടെ പിടികൂടിയതോടെ ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ റമ്മിന്‍റെ ഉത്പാദനം ഇവിടെ നിർത്തിയിരുന്നു.
കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന നാടിന്റെ സ്വന്തം ജവാന്‍ റമ്മാണ് ഇവിടെ ഉത്പാദിപ്പിച്ചുവന്നത്. ഇതിനെ ഏറെ വില്പനയായിരുന്നു. എന്നാല്‍ ഏറെനാളായി ജവാന്‍ റമ്മിന്‍റെ ലഭ്യത കുറഞ്ഞു. ഉത്പാദനം കുറച്ചുകൊണ്ടുവരാന്‍ ഗൂഢനീക്കം നടന്നതായി ആരോപണമുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സ്പിരിറ്റ് തിരിമറി കണ്ടെത്തിയത്.
Post Your Comments