അബുദാബി: സ്വദേശികൾക്ക് തൊഴിലില്ലായ്മ വേതനം നൽകാൻ യുഎഇ. ജോലിയില്ലാത്ത സ്വദേശികൾക്ക് നിശ്ചിത കാലത്തേക്ക് തൊഴിലില്ലായ്മ വേതനം നൽകുന്ന ഇൻഷുറൻസ് പരിരക്ഷാ പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.
ജോലി നഷ്ടപ്പെട്ടവർക്കും പുതിയ ജോലി കണ്ടെത്തുന്നതുവരെ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് യുഎഇയുടെ തീരുമാനം. കുടുംബ ഭദ്രത ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎഇ അറിയിച്ചു.
Post Your Comments