Latest NewsIndiaNews

രാത്രിയില്‍ വൈദ്യുതി പോകുന്നത് പതിവായതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഒരു പ്രണയ കഥ

കാമുകിയെ രാത്രിയില്‍ കാണാനെത്തുന്നതിന് സ്ഥിരമായി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു: കാമുകനെ  പിടികൂടി നാട്ടുകാര്‍

പാട്‌ന: രാത്രിയില്‍ സ്ഥിരമായി വൈദ്യുതി പോകുന്നത് പതിവായതോടെ, നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് പ്രണയ കഥ. ഇലക്ട്രീഷ്യനായ പ്രണയ നായകനാണ് സ്ഥിരമായ വൈദ്യുതി മുടക്കത്തിന് പിന്നിലെന്ന് ഗ്രാമവാസികള്‍ കണ്ടെത്തുകയായിരുന്നു. കാമുകിയെ കാണാനായാണ് ഇലക്ട്രീഷ്യന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നത്. ബീഹാറിലാണ് രസകരമായ സംഭവം നടന്നത്.

Read Also:ലൈംഗികമായി പീഡിപ്പിച്ചത് അറുപതോളം വിദ്യാർത്ഥിനികളെ: കെ വി ശശികുമാറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

അയല്‍ ഗ്രാമങ്ങളില്‍ വൈദ്യുതി തടസ്സമില്ലെങ്കിലും തങ്ങളുടെ ഗ്രാമത്തില്‍ പതിവായി കറന്റ് പോകുന്നത് പൂര്‍ണിയ ജില്ലയിലെ ഗണേഷ്പൂര്‍ ഗ്രാമവാസികളില്‍ സംശയം ജനിപ്പിച്ചു. ഇതിന് കാരണം തേടിയിറങ്ങിയപ്പോഴാണ് ഇലക്ട്രീഷ്യന്റെ ലീലാവിലാസം കണ്ടെത്തിയത്. തുടര്‍ന്ന്, സര്‍പഞ്ചിന്റെയും വില്ലേജ് കൗണ്‍സില്‍ അംഗങ്ങളുടെയും ആശിര്‍വാദത്തോടെ യുവാവ് കാമുകിയെ വിവാഹം കഴിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button