തിരുവനന്തപുരം: പി.സി. ജോർജിനെതിരെ വാദഗതിയുമായി പ്രോസിക്യൂഷൻ. നിരന്തരമായി അപകീർത്തി പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ജോർജെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വിശദമായ വാദം കേൾക്കാൻ സർക്കാർ അപേക്ഷ കോടതി മാറ്റി. ജാമ്യം റദ്ദാക്കുന്നതിൽ ഇന്ന് തന്നെ വാദം കേട്ട് ഉത്തരവ് പറയണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
‘പി.സി. ജോർജ് സംസ്ഥാനത്ത് ക്രമസമാധനം തകർക്കാൻ ശ്രമിക്കുകയാണ്. ജാമ്യ വ്യവസ്ഥ ലംഘിച്ച് കോടതിയെവരെ വെല്ലുവിളിക്കുന്നു. ആചാര അനുഷ്ഠാനങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നു. ഈ പ്രവർത്തനങ്ങൾ ചെയ്യുന്നത് ഒരു സാധാരണക്കാരനല്ല. മുൻ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്’- പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. വാദം സ്ഥാപിക്കുന്നതിനായി നാല് വീഡിയോകൾ പ്രോസിക്യൂഷൻ കോടതിക്കു നൽകി.
Read Also: രാജ്യദ്രോഹക്കുറ്റം സ്‌റ്റേ ചെയ്ത് സുപ്രിം കോടതി: പ്രതികരണവുമായി കെ.സി വേണുഗോപാല്‍
എന്നാൽ, സർക്കാർ അഭിഭാഷകനെ കേൾക്കാതെ ജാമ്യം നൽകിയെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി. ഒളിവിൽ പോയ വ്യക്തിയെ അല്ല അറസ്റ്റ് ചെയ്തു കൊണ്ട് വന്നതെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ഒപ്പമുണ്ടായിരുന്നല്ലോയെന്ന് കോടതി പറഞ്ഞു.
Post Your Comments