ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം സ്‌റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിം കോടതി ഉത്തരവിൽ പ്രതികരിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കരിനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും നീതി ന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ് രാജ്യദ്രോഹക്കുറ്റം സ്‌റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിം കോടതി ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് അപ്രിയമായത് പറഞ്ഞാല്‍ രാജ്യദ്രോഹമാകുന്ന രീതിയാണ് ഇന്ത്യയിലുള്ളതെന്നും കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ലംഘിക്കുന്ന ധാരാളം കേസുകള്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ രാജ്യത്തുണ്ടായിട്ടുണ്ട്. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണമൊക്കെ അതിനുദാഹരണമാണ്. കുറ്റം ചെയ്തവരെ ശിക്ഷിക്കാന്‍ രാജ്യത്ത് ധാരാളം മാര്‍ഗങ്ങളുണ്ട്. അല്ലാതെ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍, രാജ്യദ്രോഹ കുറ്റം ചുമത്തി, ജയിലിലടയ്ക്കുന്നത് കാടന്‍ രീതിയാണ്. തത്വത്തില്‍ സുപ്രിംകോടതിയില്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ആത്മാര്‍ത്ഥതയില്ലാത്ത തീരുമാനാമായിരുന്നു കേന്ദ്രസര്‍ക്കാരിന്റേത്. കോടതി വിധി ബി.ജെ.പി സര്‍ക്കാരിനേറ്റ പ്രഹരമാണ്’- കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ പുനഃപരിശോധന കഴിയുന്നതുവരെയാണ് രാജ്യദ്രോഹക്കുറ്റം സുപിം കോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്.ഐ.ആര്‍ എടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ഈ വകുപ്പില്‍ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്.
Post Your Comments