ErnakulamLatest NewsKeralaNattuvarthaNews

‘കോഴിക്കോടു നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്‍റെ തെളിവ്, കേരളം മതഭീകരവാദത്തിന്‍റെ കേന്ദ്രമായി മാറി’

കൊച്ചി: കേരളം മതഭീകരവാദത്തിന്‍റെ കേന്ദ്രമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. എല്‍ഡിഎഫിനും യുഡിഎഫിനും ഈ ശക്തികളോട് സന്ധിചെയ്യുന്ന നിലപാടാണുള്ളതെന്നും മതഭീകരവാദശക്തികളും വര്‍ഗീയശക്തികളും, ഭരണപ്രതിപക്ഷത്തിന്‍റെ പിന്തുണയോടെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോഴിക്കോടു നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്‍റെ തെളിവാണെന്നും കേരളത്തിൽ, ആയുധ പരിശീലനം നിര്‍ബാധം നടത്താമെന്ന അവസ്ഥയാണിപ്പോഴെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഇന്‍റലിജന്‍റ്സ് സംവിധാനം പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാനത്തെ പോലീസ് മുഖവിലയ്ക്കെടുക്കുന്നില്ലെന്നും മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്ത് ചെയ്താലും, അതിന് രണ്ട് മുന്നണികളും മൗനാനുവാദം നൽകുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കള‌ളപ്പണം വെളുപ്പിക്കൽ കേസ്: ജാര്‍ഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗാള്‍ അറസ്റ്റില്‍

കേരളത്തില്‍ വിദ്വേഷപ്രസംഗം നടത്തുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് അദ്ദേഹം ചോദിച്ചു. പല മതസംഘടനകള്‍ക്കും താലിബാന്‍റെ മനസാണെന്നും സുരേന്ദ്രൻ പറഞ്ഞു. സമസ്ത നേതാവ് ഒരു പെണ്‍കുട്ടിയെ വേദിയില്‍നിന്ന് ഇറക്കിവിട്ടതിനെ എംഎസ്എഫ് പിന്തുണയ്ക്കുമ്പോള്‍ ഇടത് യുവജന സംഘടനകള്‍ക്ക് മൗനമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button