കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് ധ്യാൻ ശ്രീനിവാസൻ. അഭിനയത്തോടൊപ്പം, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും ധ്യാൻ ശ്രദ്ധേയനാണ്. അഭിമുഖങ്ങളിൽ ധ്യാൻ നടത്തുന്ന തുറന്നു പറച്ചിലുകളാണ് താരത്തെ വ്യത്യസ്ഥനാക്കുന്നത്. ഇപ്പോൾ, ഇത്തരത്തിൽ സ്വന്തം സിനിമയെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തലാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
താൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രം തിയേറ്ററില്‍ കണ്ടിട്ടില്ലെന്നും ആ സിനിമ തിയേറ്ററില്‍ കാണാനും മാത്രമില്ലെന്നും ധ്യാൻ പറയുന്നു.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ;
വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല: ഡിജിപിയുടെ സർക്കുലർ പുറത്ത്
‘ഞാന്‍ ഓടില്ല എന്ന് വിചാരിക്കുന്ന പടങ്ങള്‍ സാധാരണ ഓടാറില്ല. എന്റെ കണക്ക് കൂട്ടലുകള്‍ ഇതുവരെ തെറ്റിയിട്ടില്ല. പ്രത്യേകിച്ച് എന്റെ തന്നെ സിനിമകള്‍. എന്നാല്‍, തീരെ ഓടില്ല എന്ന് ഞാന്‍ വിചാരിച്ച പടമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ആ സിനിമ എഡിറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഞാന്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സിനിമ തിയേറ്ററില്‍ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോ എന്ന് വിചാരിച്ചിരുന്നു.
ആ സിനിമ ഞാന്‍ കണ്ടപ്പോള്‍, ഇത് എന്താണ് എടുത്ത് വച്ചിരിക്കുന്നത് എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. ഞാന്‍ എഴുതി വെച്ച സാധനവും ഷൂട്ട് ചെയ്ത സാധനവും വേറെയായിരുന്നു. ഷൂട്ട് ചെയ്ത് വെച്ച സീനുകളില്‍ തുടര്‍ച്ചയില്ലാത്തത് കൊണ്ട് കുറെ ഭാഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നു. അങ്ങനെ കഥ മുഴുവന്‍ മാറി പോയി. എന്നിട്ടും ആ സിനിമ ഓടി. അത്യാവശ്യം പൈസയും അതിന് കിട്ടി. അതിനുള്ള പ്രധാന ഘടകം ചിത്രത്തിലെ താരനിരയും, പാട്ടുകളുമാണ്.’
Post Your Comments