പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ജിഷാദ് ബി അറസ്റ്റിൽ. പ്രതികാരകൊലയ്ക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരിൽ ഒരാളാണ് ജിഷാദ് എന്ന് പോലീസ് പറയുന്നു.
സഞ്ജിത്തിന്‍റെ യാത്രാ വിവരങ്ങൾ ശേഖരിച്ചവരിൽ ഒരാൾ ജിഷാദാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളെ കേസിൽ പ്രതിചേർക്കും. കൊടുവായൂർ സ്വദേശിയായ ഇയാൾ കോങ്ങാട് ഫയർ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
read also: ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന തുടരുന്നു, പഴകിയ മാംസം പിടിച്ചെടുത്തു: 20 കടകൾക്കെതിരെ നടപടി
അതേസമയം, ശ്രീനിവാസന്റെ കൊലക്കേസിൽ കൊലയാളികൾ ഉപയോഗിച്ച ഒരു ബൈക്കു കൂടി കണ്ടെത്തി. പ്രതി ഫിറോസുമായി നടത്തിയ തെളിവെടുപ്പിനിടയിലാണ് രക്തക്കറയുള്ള ബൈക്ക് പട്ടാമ്പി കൊടുമുണ്ടയിൽ നിന്ന് കണ്ടെത്തിയത്. ഭാരതപ്പുഴയുടെ അരികിൽ മരങ്ങളുടെ മറവിലായിരുന്നു ബൈക്ക് ഒളിപ്പിച്ചിരുന്നത്.
Post Your Comments