Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘എന്തില്‍ നിന്നുമാണ് ശങ്കര്‍ ഒളിച്ചോടുന്നത്?’: തരംഗമായി ‘മേരി ആവാസ് സുനോ’: ട്രെയ്‌ലർ

ജയസൂര്യ നായകനായെത്തുന്ന ‘മേരി ആവാസ് സുനോ’യുടെ ട്രെയ്‌ലർ പുറത്ത്. റേഡിയോ ജോക്കിയായ ശങ്കറിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിലെന്നാണ് ട്രെയ്‌ലറില്‍ നിന്നും ലഭിക്കുന്ന സൂചന. പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ, ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമായി.

മെയ് 13ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയ്‌ക്കൊപ്പം മഞ്ജു വാര്യരും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ, സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ജി. പ്രജേഷ് സെന്‍ ആണ്.

ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. രജപുത്ര റിലീസ് വിതരണം നിർവ്വഹിക്കുന്ന ഈ ചിത്രം യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷാണ് നിർമ്മിക്കുന്നത്.

തൃക്കാക്കരയില്‍ ഇടതുവിരുദ്ധ സൂചന, ഭരണം വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണെന്ന് സാബു എം ജേക്കബ്

നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ഇണ എന്ന ചിത്രത്തിലെ, ‘വെള്ളിച്ചില്ലം വിതറി തുള്ളിത്തുള്ളിയൊഴുകും…’ എന്ന ഗാനം നാല്പതു വർഷങ്ങൾക്ക് ശേഷം, ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ്. ഗായകൻ കൃഷ്ണചന്ദ്രൻ തന്നെയാണ്, മേരി ആവാസ് സുനോയ്ക്ക് വേണ്ടി ഈ പാട്ട് വീണ്ടും ആലപിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയ യാക്സൺ ഗ്യാരി പെരേരയും നേഹ നായരും ചേർന്നാണ് പാട്ട് റീമിക്സ് ചെയ്തത്.

മേരി ആവാസ് സുനോയിലെ ‘കാറ്റത്തൊരു മൺകൂട്…’, ‘പ്രണയമെന്നൊരു വാക്ക്, കരുതുമുള്ളിലൊരാൾക്ക്…..’ ‘ഈറൻ നിലാ..’ തുടങ്ങിയ ഗാനങ്ങൾക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. സംഗീത സംവിധായകൻ എം.ജയചന്ദ്രനാണ് ഈ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ബി.കെ.ഹരിനാരായണന്‍റേതാണ് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനങ്ങൾ പ്രേക്ഷകരിലെത്തുന്നത്. ഹരിചരൺ, ജിതിൻരാജ്, സന്തോഷ് കേശവ്, ആൻ ആമി എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ പാടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button