
പള്ളുരുത്തി: ഇടക്കൊച്ചിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. മേഞ്ഞുനടന്ന ആടിനെ നായ്ക്കൂട്ടം കടിച്ചുകൊന്നു. ഇടക്കൊച്ചി സെറ്റിൽമെന്റ് റോഡിനു സമീപം കളപ്പുരക്കൽ ജോസഫ് സേവ്യറിന്റെ ആടിനെയാണ് നായ്ക്കൂട്ടം കടിച്ചുകൊന്നത്.
തിങ്കളാഴ്ച ജോസഫ് സേവ്യറിന്റെ വീട്ടിലെ പറമ്പിൽ ഉച്ചയോടെയാണ് സംഭവം. ഒന്നര മാസത്തിനിടെ ജോസഫ് സേവ്യറിന്‍റെ ആറ് ആടുകളെയാണ് നായ്ക്കൾ ആക്രമിച്ച് കൊന്നത്.
മാത്രമല്ല, വീടുകളിലെ കോഴികൾ ഉൾപ്പെടെയുള്ള മറ്റു വളർത്ത് മൃഗങ്ങളെയും നായ്ക്കൾ ആക്രമിക്കുന്നത് പ്രദേശത്ത് ഭീതി പരത്തുന്നുണ്ട്. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post Your Comments