കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. സുരാജ് അവതരിപ്പിച്ച് ഏറ്റവും പ്രീതി നേടിയ ഹാസ്യ കഥാപാത്രമാണ് ദശമൂലം ദാമു. ഇപ്പോൾ, ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. ഇപ്പോൾ, ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സുരാജ്.
ഒരുപാട് തവണ ആലോചിച്ച ശേഷമാണ് വീണ്ടും ദശമൂലം ദാമു എന്ന കഥാപാത്രമാകാന്‍ തയ്യാറായതെന്നും പ്രേക്ഷകര്‍ ഈ ചിത്രത്തില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടാവുമെന്നും സൂരജ് പറയുന്നു.
സുരാജിന്റെ വാക്കുകള്‍ ഇങ്ങനെ;
രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യാ സെന്‍സസിന് രൂപമാറ്റം : വിശദാംശങ്ങള്‍ പുറത്തുവിട്ട് അമിത് ഷാ
‘ഒരുപാട് തവണ ആലോചിച്ച ശേഷമാണ് വീണ്ടും ദശമൂലം ദാമു എന്ന കഥാപാത്രമാകാന്‍ തയ്യാറായത്. ഈ ദൗത്യം ഏറ്റെടുത്തത് രതീഷ് പൊതുവാളാണ്. എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്. പ്രേക്ഷകര്‍ ഈ ചിത്രത്തില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ ഇത്രയും ഹൈലൈറ്റ് ആയ ഒരു കഥാപാത്രത്തിനെ മാത്രം വെച്ചുകൊണ്ട് ഒരു സിനിമ ചെയ്യുക എന്ന് പറഞ്ഞാല്‍ തന്നെ ഭയങ്കര റിസ്‌കാണ്.
റിസ്‌കെടുത്താല്‍ വിജയം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സംവിധായകനെ സംബന്ധിച്ച്, ഒരു കഥാപാത്രത്തിന് വേണ്ടി ഒരാളെ തെരഞ്ഞെടുത്ത് ചെയ്യുമ്പോള്‍ അവര്‍ക്ക് അതില്‍ വലിയ ടാസ്‌കില്ല. എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ആക്ടറെ കൊണ്ടുവന്ന് കഥാപാത്രം ചെയ്യിക്കുമ്പോള്‍ ആക്ടര്‍ക്കും ഡയറക്ടര്‍ക്കും അത് ചലഞ്ചിങ് തന്നെയാണ്. ആ ചലഞ്ച് നമ്മള്‍ അങ്ങനെ തന്നെ ഏറ്റെടുക്കുകയാണ്’.
Post Your Comments