Latest NewsIndiaNews

രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യാ സെന്‍സസിന് രൂപമാറ്റം : വിശദാംശങ്ങള്‍ പുറത്തുവിട്ട് അമിത് ഷാ

രാജ്യത്ത് വരാനിരിക്കുന്നത് ഇ സെന്‍സസ്, വിശദാംശങ്ങള്‍ അറിയിച്ച് അമിത് ഷാ

 

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യാ സെന്‍സസ് രൂപം മാറുന്നു. അടുത്ത 25 വര്‍ഷത്തേക്കുള്ള നയങ്ങള്‍ രൂപീകരിക്കുന്ന ‘ഇ-സെന്‍സസാ’യിരിക്കുമെന്ന് ഇനി വരുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

Read Also: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയ ജ്യോത്സനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

ഇ-സെന്‍സസ് ആരംഭിക്കുമ്പോള്‍, അതില്‍ എല്ലാ വിശദാംശങ്ങളും ഓണ്‍ലൈനില്‍ ആദ്യം പൂരിപ്പിക്കുന്നത് താനും തന്റെ കുടുംബവുമായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. അസമിലെ അമിങ്ഗാവോനില്‍ സെന്‍സസ് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സെന്‍സസ് കൂടുതല്‍ ശാസ്ത്രീയമാക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അടുത്ത സെന്‍സസ് ഇ-സെന്‍സസായിരിക്കും. ഇത് 100% തികഞ്ഞ സെന്‍സസായിരിക്കും,’ കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

2024-ഓടെ രാജ്യത്തെ എല്ലാ ജനന-മരണങ്ങളും സെന്‍സസുമായി ബന്ധിപ്പിക്കും. അത് ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button