മുംബൈ: ഐപിഎല്ലില്‍ സ്ഥിരത പുലര്‍ത്തിയിട്ടുള്ള താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാന്‍ ഓജ. ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് ഐപിഎല്ലില്‍ സ്ഥിരത കാണിച്ച താരങ്ങളെന്നാണ് ഓജ പറയുന്നത്. ഇവർക്ക് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നും അതോടൊപ്പം ആക്രമണോത്സുകതയോടെ കളിക്കുമെന്നും ഓജ പറഞ്ഞു.
‘എന്നെ സംബന്ധിച്ചിടത്തോളം രണ്ട് താരങ്ങളാണ് ഐപിഎല്ലില്‍ സ്ഥിരത പുലര്‍ത്തിയിട്ടുള്ളത്. അതിലൊരാള്‍ ശിഖര്‍ ധവാനും രണ്ടാമന്‍ ഡേവിഡ് വാര്‍ണറുമാണ്. ധവാന് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ സാധിക്കും. അതോടൊപ്പം ആക്രമണോത്സുകതയോടെ കളിക്കാനും സാധിക്കും. പഞ്ചാബില്‍ തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായെങ്കിലും ധവാന്‍ തന്റെ കരുത്തില്‍ ഉറച്ചുനിന്നു. രജപക്‌സയ്‌ക്കൊപ്പം കെട്ടിപ്പടുത്ത കൂട്ടുക്കെട്ട് പൊളിക്കാന്‍ ഗുജറാത്തിനായില്ല’ ഓജ പറഞ്ഞു.
Read Also:- മുടി തഴച്ച് വളരാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം!
വാര്‍ണറും ധവാനും സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഒരുമിച്ച് കളിച്ചവരാണ്. എന്നാല്‍, ഇത്തവണ മെഗാതാരലേലത്തിന് മുമ്പ് ഒഴിവാക്കി. ധവാനെ 8.25 കോടിക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്. ധവാന്‍ പോയ ഒഴിവിലേക്ക് ഡല്‍ഹി വാര്‍ണറെ കൊണ്ടുവന്നു. 6.25 കോടിയാണ് ഡല്‍ഹി മുടക്കിയത്.
Post Your Comments