ErnakulamNattuvarthaLatest NewsKeralaNews

‘കാന്താ വേഗം പോകാം പൂരം കാണാൻ സിൽവർ ലൈനിൽ’: പൂരം കാണാന്‍ അതിവേഗം എത്താം, പരസ്യവുമായി കെ റെയിൽ

കൊച്ചി: തൃശൂര്‍ പൂരം കാണാന്‍, അതിവേഗം എത്താമെന്ന പരസ്യവുമായി കെ റെയില്‍. പ്രധാന നഗരങ്ങളിൽ നിന്ന് തൃശൂരിലേക്ക്, കെ റെയിലിൽ സഞ്ചരിക്കാൻ വേണ്ടി വരുന്ന ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്ററാണ്, കെ റെയില്‍ അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘കാന്താ വേഗം പോകാം പൂരം കാണാന്‍ സില്‍വര്‍ ലൈനില്‍’ എന്നാണ് പരസ്യ വാചകം.

തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്ക് 260 കിലോമീറ്ററാണ് സില്‍വര്‍ ലൈന്‍ ദൂരം. 1 മണിക്കൂര്‍ 56 മിനിട്ട് കൊണ്ട് തലസ്ഥാനത്ത് നിന്നും തൃശൂരെത്തും. 715 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് 64 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അരമണിക്കൂര്‍ സമയം മതിയാകുമെന്നും 176 രൂപയാണ് ടിക്കറ്റ് നിരക്കെന്നും കെ റെയില്‍ അധികൃതര്‍ പറയുന്നു.

താലി കെട്ടിനിടെ പവര്‍കട്ട് വില്ലനായി, ആള് മാറി താലികെട്ടി: വധു മാറിയ വിവരം അറിഞ്ഞത് വീട്ടിലെത്തിയപ്പോള്‍

കോഴിക്കോട് നിന്ന് 98 കിലോമീറ്ററും കാസര്‍ഗോഡ് നിന്ന് 270 കിലോമീറ്ററുമാണ് തൃശൂരിലേക്കുള്ളത്. കോഴിക്കോട് നിന്ന് 44 മിനിട്ട്, കാസര്‍ഗോഡ് നിന്ന് 1 മണിക്കൂര്‍ 58 മിനിട്ട് എന്നിങ്ങനെയാണ്, തൃശൂരിലേക്ക് കെ റെയിലിൽ എത്താൻ വേണ്ടിവരുന്ന സമയം. യഥാക്രമം, 269 രൂപയും 742 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button