
കുന്നംകുളം: പെട്രോൾ പമ്പിലെ ജീവനക്കാരിക്ക് നേരെയുണ്ടായ പീഡനശ്രമക്കേസിൽ മധ്യവയസ്കന് ആറര വർഷം തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുല്ലശേരി കോക്കാഞ്ചിറ വീട്ടിൽ പ്രതാപനെ (59) ആണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി എം.പി. ഷിബു ആണ് ശിക്ഷ വിധിച്ചത്.
2015 ജൂൺ 17-ന് പാവറട്ടിയിലാണ് സംഭവം. പാവറട്ടി സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എം.കെ. രമേശാണ് കേസ് രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്പെക്ടർ എ.പി. ആന്റോ, സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന സാബുജി എന്നിവരാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനെ സഹായിക്കാനായി പാവറട്ടി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാജനും കുന്നംകുളം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.ബി. ബിജുവും ഉണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ് ഹാജരായി.
Post Your Comments