PathanamthittaNattuvarthaLatest NewsKeralaNews

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

മണ്ണടിശാല പരുവ മേരി കോട്ടേജില്‍ ബിബിന്‍ ഡിക്രൂസ്-രജനിബാബു ദമ്പതികളുടെ മകന്‍ ഇവാന്‍ ബിബിന്‍ ഡിക്രൂസ് ആണ് മരിച്ചത്

റാന്നി: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചരമാസം പ്രായമായ കുഞ്ഞ് മരിച്ചു. മണ്ണടിശാല പരുവ മേരി കോട്ടേജില്‍ ബിബിന്‍ ഡിക്രൂസ്-രജനിബാബു ദമ്പതികളുടെ മകന്‍ ഇവാന്‍ ബിബിന്‍ ഡിക്രൂസ് ആണ് മരിച്ചത്.

കഴിഞ്ഞ ഒന്നിനു രാത്രി എട്ടുമണിയോടെ മന്ദമരുതി വെച്ചൂച്ചിറ റോഡിലെ ആനമാടത്തിനും സോബാര്‍ പള്ളിക്കുമിടയില്‍, ഇരുപതടി താഴ്ചയില്‍ വീടിനു മുകളിലേക്കു കാര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് കുട്ടി പുറത്തേക്കു തെറിച്ചു വീണിരുന്നു. തുടർന്ന്, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

Read Also : ബിഎസ്എൻഎൽ ടവറിൽ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം: വില്ലനായി കടന്നൽ

ബിബിനും മാതാവും ഭാര്യയും കുട്ടികളും അടങ്ങിയ സംഘം യാത്ര ചെയ്ത കാറാണ് അപകടത്തില്‍പ്പെട്ടത്. ഈ കാര്‍ പതിച്ച്‌ വീട്ടുമുറ്റത്തു പാര്‍ക്കു ചെയ്തിരുന്ന കാറും തകര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button