KeralaLatest News

ബിഎസ്എൻഎൽ ടവറിൽ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം: വില്ലനായി കടന്നൽ

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യുവതി താഴേക്കിറങ്ങാൻ തയ്യാറായില്ല.

കായംകുളം: കായംകുളത്ത് ബിഎസ്എൻഎൽ ടവറിൽ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം. കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യുവതി താഴേക്കിറങ്ങാൻ തയ്യാറായില്ല.

ഇതിനിടെ, ടവറിലെ കടന്നൽ കൂട് ഇളകി യുവതിയെ കുത്താൻ തുടങ്ങി. ഇതിനെ തുടർന്ന്, യുവതി താഴേക്ക് ചാടുകയായിരുന്നു. എന്നാൽ, ഫയർ ഫോഴ്സ് വിരിച്ച വലയിലേക്കാണ് യുവതി വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്കും, രക്ഷാ പ്രവർത്തനത്തിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും കടന്നലിന്റെ കുത്തേറ്റു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button