തിരുവനന്തപുരം: തൃക്കാക്കരക്കാരെ പേടിച്ച് കെ റെയിൽ കല്ലിടൽ നിർത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ റെയില്‍ തന്നെയാണ് മുഖ്യവിഷയമെന്നും, എല്‍ഡിഎഫ് പരാജയപ്പെടും എന്ന് ഇപി ജയരാജന് ഉറപ്പായിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
‘ജയരാജന്റെ പ്രസ്താവന മുന്‍കൂര്‍ ജാമ്യം എടുക്കലാണ്. വികസന വാദികളും വികസന വിരോധികളും തമ്മിലുള്ള മത്സരം തന്നെയാണ് തൃക്കാക്കരയില്‍ നടക്കുന്നത്. അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഒരു കൊമ്പ് കൂടി എല്‍ഡിഎഫിന് ജനങ്ങള്‍ നല്‍കില്ല. എല്‍ഡിഎഫ് നടത്തിയ വികസനത്തിന്റെ ഒരടയാളം പോലും എറണാകുളം ജില്ലയിലില്ല’, അദ്ദേഹം വ്യക്തമാക്കി.
‘പി ടിയെക്കാള്‍ വലിയ ഭൂരിപക്ഷം ഉമ തോമസിന് ലഭിക്കും.വിജയം ഉറപ്പാക്കല്‍ കോണ്‍ഗ്രസിലെ പുതിയ നേതൃത്വത്തിന്റെ മാത്രം ഉത്തവാദിത്വം അല്ല. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ഒരുമിച്ച് പ്രചരണത്തിനിറങ്ങും. അര്‍ധകേഡര്‍ രീതിയിലേക്ക് എത്തുക എന്നത് കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്’, പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
Post Your Comments