പൂനെ: ഐപിഎല്ലിലെ മോശം റെക്കോര്‍ഡുകളുടെ പട്ടികയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസർ ശിവം മാവിയും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയതോടെയാണ് മാവിക്ക് നെഗറ്റീവ് മാർക്ക് വീണത്. 19-ാം ഓവറിൽ മാവി അഞ്ച് സിക്സുകളാണ് വഴങ്ങിയത്. ആദ്യ മൂന്നോവറിലും നന്നായി പന്തെറിഞ്ഞ മാവി അവസാന ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തു.
ഐപിഎല്‍ ചരിത്രത്തില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങുന്ന നാലാമത്തെ ബൗളറെന്ന മോശം റെക്കോര്‍ഡാണ് മാവിയുടെ കരിയറിലെത്തിയത്. ആദ്യ മൂന്ന് പന്ത് മാര്‍കസ് സ്റ്റോയിനിസ് സിക്‌സ് നേടുകയായിരുന്നു. എന്നാല്‍, നാലാം പന്തില്‍ താരം പുറത്തായി. പിന്നാലെ, ക്രീസിലെത്തിയ ജേസണ്‍ ഹോള്‍ഡര്‍ അവസാന രണ്ട് പന്തും ബൗണ്ടറി ലൈൻ കടത്തി. കഴിഞ്ഞ സീസണില്‍ ശിവം മാവിയുടെ ഒരോവറിലെ ആറ് പന്തും പൃഥ്വി ഷാ ബൗണ്ടറി കടത്തിയിരുന്നു.
Read Also:- ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
2012-ല്‍ രാഹുല്‍ ശര്‍മയാണ് ഐപിഎല്ലില്‍ ആദ്യമായി ഒരു ഓവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയത്. പൂനെ വാരിയേഴ്സിനായി കളിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായിരുന്ന ക്രിസ് ഗെയ്‌ലാണ് രാഹുലിനെതിരെ അഞ്ച് സിക്‌സ് നേടിയത്. 2020 സീസണില്‍ പഞ്ചാബ് കിംഗ്‌സ് പേസര്‍ ഷെല്‍ഡണ്‍ കോട്രലും ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങി. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു രാഹുല്‍ തെവാട്ടിയയാണ് കോട്രലിനെതിരെ അഞ്ച് സിക്‌സ് നേടിയത്. അവസാന സീസണില്‍ ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലും നാണക്കേടിന് ഇരയായി.
Post Your Comments