ആലപ്പുഴ: ചാരുംമൂട് സംഘർഷത്തിൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റില്‍. മാവേലിക്കര ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. സോളമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ, 5 കോൺഗ്രസ് പ്രവർത്തകർ കൂടി ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. ഇതോടെ, കേസിൽ അറസ്റ്റിലായ കോൺഗ്രസുകാരുടെ എണ്ണം ഏഴായി.
മെയ് 4ന് വൈകിട്ട് 4.30 ഓടെയായിരുന്നു സംഘർഷം. ചാരുംമൂട് കോൺഗ്രസ് ഓഫീസിന് തൊട്ടടുത്ത് സി.പി.ഐയുടെ കൊടിമരം സ്ഥാപിച്ചിരുന്നു.
കൊടി പിഴുതി മാറ്റിയതിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് ഓഫീസ് തകർത്തതോടെ പ്രശ്നം രൂക്ഷമാകുകയായിരുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ, നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments