![](/wp-content/uploads/2022/06/600019d9-20f0-4278-8937-72c9eec094d0-1.jpg)
അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രൻ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. കേസിൽ രാജി വയ്ക്കുന്ന മുന്നാമത്തെ പ്രോസിക്യൂട്ടറാണ് സി. രാജേന്ദ്രൻ. പകരം ചുമതല രാജേഷ് എം. മേനോനാണ്.
സി.രാജേന്ദ്രനെ മാറ്റണമെന്ന് കുടുംബം നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. കൂറുമാറ്റം തടയാൻ പ്രോസിക്യൂന് സാധിക്കാത്തതിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
നിലവിൽ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം. മേനോനാണ് പകരം ചുമതല. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാർ തീരുമാനം.
Post Your Comments