Latest NewsKeralaNews

ചാരുംമൂട് സംഘർഷം: മാവേലിക്കര കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറെ മൂന്നാം പ്രതിയാക്കി

 

ആലപ്പുഴ: ചാരുംമൂട് സംഘർഷത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറും പ്രതി. മാവേലിക്കര ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. സോളമനെയാണ് പ്രതി ചേർത്തത്.  കോൺഗ്രസ് ഓഫീസിന് മുന്നിൽ വെച്ച് ഇയാൾ ആക്രമണത്തിന് നിർദ്ദേശിക്കുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്.

കോൺഗ്രസ് ഓഫീസിന് മുന്നിൽ സി.പി.ഐ കൊടിമരം നാട്ടിയതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. കൊടി പിഴുതി മാറ്റിയതിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് ഓഫീസ് തകർത്തതോടെ പ്രശ്നം രൂക്ഷമാകുകയായിരുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് ഓഫീസ് തകർത്ത കേസിൽ രണ്ട് സി.പി.ഐ. പ്രവർത്തകരെയും പോലീസിനെ ആക്രമിച്ചതിന് രണ്ട് കോൺഗ്രസ് പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തത്.

കോൺഗ്രസ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ചാരുംമൂട് സ്വദേശി റഫീഖ്, നൂറനാട് സ്വദേശി ശ്രീനാഥ് എന്നീ സി.പി.ഐ പ്രവർത്തകരെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button