പൂനെ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തകർപ്പൻ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 75 റണ്‍സിനാണ് ലഖ്‌നൗ തകർത്തത്. ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സിനെ പിന്തള്ളി ലഖ്‌നൗ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 14.3 ഓവറില്‍ 101ന് എല്ലാവരും പുറത്തായി.
മൂന്ന് വിക്കറ്റ് വീതം നേടിയ ആവേഷ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. 19 പന്തില്‍ 45 റണ്‍സ് നേടിയ ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. നേരത്തെ, ക്വിന്റണ്‍ ഡി കോക്ക് (29 പന്തില്‍ 50), ദീപക് ഹൂഡ (27 പന്തില്‍ 41) എന്നിവരുടെ ഇന്നിംഗ്‌സാണ് ലഖ്‌നൗവിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തിയാണ് ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് ഉമേഷ് യാദവ് പുറത്തായി.
Read Also:- അസിഡിറ്റി അകറ്റാൻ..
മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത നിരയില്‍ റസ്സലൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് വീണപ്പോൾ കൊല്‍ക്കത്ത തോല്‍വി സമ്മതിച്ചിരുന്നു. ബാബ ഇന്ദ്രജിത് (0), ആരോണ്‍ ഫിഞ്ച് (14), ശ്രേയസ് അയ്യര്‍ (6), നിതീഷ് റാണ (2), റിങ്കു സിംഗ് (6), സുനില്‍ നരെയ്ന്‍ (22) അനുകുല്‍ റോയ് (0), ടിം സൗത്തി (0), ഹര്‍ഷിത് റാണ (2) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സ്‌കോറുകള്‍. ശിവം മാവി (1) പുറത്താവാതെ നിന്നു. ആന്ദ്രേ റസ്സല്‍ കൊല്‍ക്കത്തക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. സ്കോർ:- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 176/7, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 101/10.
Post Your Comments