
തൃശ്ശൂര്‍: സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബ്ലോക്കുതല ഹെല്‍ത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും.
നാളെ രാവിലെ 9 മണിക്ക് തൃശ്ശൂർ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മരുന്ന് വിതരണവും ലാബ് സൗകര്യവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ എട്ട് മണിക്ക് ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് പ്രചരണ റാലി സംഘടിപ്പിക്കും. ‘കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും’ എന്ന വിഷയത്തില്‍ ആരോഗ്യ സെമിനാറും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ ഒമ്പത് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
Post Your Comments