
ശ്രീകണ്ഠപുരം: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. ചുഴലി ചാലില്‍വയല്‍ സ്വദേശി ചുണ്ടയില്‍ വീട്ടില്‍ കീത്തേടത്ത് മുഹമ്മദ് സാജിദ് (33)ആണ് പിടിയിലായത്. കുടിയാന്‍മല എസ്.ഐ നിബിന്‍ ജോയ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ട് വാഹന പരിശോധനക്കിടയില്‍ ചെമ്പേരി പുറഞ്ഞാണിൽ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 30 മില്ലിഗ്രാം എംഡിഎംഎയും 1.470 ഗ്രാം കഞ്ചാവും ആണ് പിടിച്ചെടുത്തത്. പൊലീസ് ബൈക്ക് തടഞ്ഞപ്പോള്‍ കാഞ്ഞിരക്കൊല്ലി റിസോര്‍ട്ടില്‍ പോയി മടങ്ങുകയാണെന്ന മറുപടിയാണ് നല്‍കിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ലഭിച്ചത്.
Read Also : ആക്സിലറേറ്റർ പദ്ധതിയുമായി ഓപ്പൺ, സവിശേഷതകൾ ഇങ്ങനെ
മയക്കുമരുന്ന് ഉപയോഗവും വിൽപനയും കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്ന് സംശയിക്കുന്നതായും ഇവ എത്തിക്കുന്നവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments