ബെൽജിയം: റഷ്യ ഉക്രൈന് മേൽ നടത്തിയ അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങൾ സാമ്പത്തികമായും രാഷ്ട്രീയമായും റഷ്യൻ ജനത അനുഭവിക്കുന്നുണ്ട്. അത്തരക്കാരിൽ കേൾക്കുന്ന ഏറ്റവും പുതിയ പേരാണ് അലീന കബയേവ.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പെൺസുഹൃത്താണ് അലീന കബയേവ. ഒരുപാട് സ്ഥലങ്ങളിൽ ഇവരെ അദ്ദേഹത്തോടൊപ്പം കണ്ടവരുണ്ട്. പൊടിപ്പും തൊങ്ങലും വെച്ച് കഥയെഴുതുന്ന റഷ്യൻ, യൂറോപ്യൻ മാഗസിനുകളിലും ഇവർ നിറഞ്ഞു നിൽക്കാറുണ്ട്.
യൂറോപ്യൻ യൂണിയൻ അവർക്കു മേൽ ഇപ്പോൾ ഉപരോധം ഏർപ്പെടുത്താനൊരുങ്ങുകയാണ്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ബന്ധമുള്ള വ്യവസായികൾ, രാഷ്ട്രീയ നേതാക്കൾ, മതപുരോഹിതന്മാർ, മറ്റുള്ള എല്ലാ സെലിബ്രിറ്റികളെയും ഈ നിരോധനം ബാധിക്കും. പൊതുവെ ഇവരെ വിളിക്കുന്ന പേര് ഒളിഗാർക്കുകൾ എന്നാണ്. ഇത്തരത്തിൽപ്പെട്ട എല്ലാവരെയും ഒന്നടങ്കം യൂറോപ്യൻ യൂണിയൻ ബാൻ ചെയ്തിട്ടുണ്ട്. സമ്പൂർണ്ണ വിസ നിരോധനം ഏർപ്പെടുത്തേണ്ട വ്യക്തികളുടെ ഒരു പട്ടിക തന്നെ സംഘടന തയ്യാറാക്കിയിട്ടുണ്ട് ഇതിന്മേൽ അന്തിമ നടപടികൾ പുരോഗമിക്കുകയാണ്.
Post Your Comments