Latest NewsNewsIndia

ഞാൻ എന്താണ് സംസാരിക്കേണ്ടത്? രാഹുൽ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് ബിജെപി

തെലങ്കാനയിൽ ‍കർഷകരെ അഭിസംബോധന ചെയ്യുന്നതിനു മുൻപ് തെലങ്കാന കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് താൻ എന്താണ് സംസാരിക്കേണ്ടത് എന്ന് രാഹുൽ ഗാന്ധി ചോദിച്ചത്.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ പുതിയ തുറിപ്പ് ചീട്ടുമായി ബിജെപി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിലെ കഠ്മണ്ഡുവിൽ നൈറ്റ് ക്ലബ് സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിഷയം ചർച്ചയാകുന്നതിനിടയിലാണ് ബിജെപി രാഹുൽ ഗാന്ധിയുടെ പുതിയ വീഡിയോ പുറത്തുവിട്ടത്. നിലവിൽ തെലങ്കാനയിൽ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി, കർഷകരെ അഭിസംബോധന ചെയ്യുമ്പോൾ എന്താണ് സംസാരിക്കേണ്ടതെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളോട് ചോദിച്ചതാണ് ബിജെപി ഇത്തവണ ആയുധമാക്കിയത്. വിദേശ യാത്രകൾക്കും നിശാക്ലബ്ബിലെ സന്ദർശനത്തിനും ഇടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ ഇങ്ങനിരിക്കുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

Read Also: ജമ്മു കശ്മീരിലെ അനന്തനാഗില്‍ കൂടുതല്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന

തെലങ്കാനയിൽ ‍കർഷകരെ അഭിസംബോധന ചെയ്യുന്നതിനു മുൻപ് തെലങ്കാന കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് താൻ എന്താണ് സംസാരിക്കേണ്ടത് എന്ന് രാഹുൽ ഗാന്ധി ചോദിച്ചത്. ഇതിന്റെ വീഡിയോയും ബിജെപി പുറത്തുവിട്ടു. ഇന്നത്തെ പ്രധാന പ്രസംഗവിഷയം എന്താണെന്നും, താൻ എന്താണ് പറയേണ്ടതെന്നും രാഹുൽ ഗാന്ധി നേതാക്കളോട് ആരായുന്നത് വീഡിയോയിൽ കാണാം. ബിജെപി ഐടി സെൽ ചുമതല വഹിക്കുന്ന അമിത് മാളവ്യയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button