തിരുവനന്തപുരം: ആരുടെ ബാഹ്യ സമ്മര്‍ദ്ദത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്ത് രാഷ്ട്രീയ പോരാട്ടത്തിനുള്ള സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം അവതരിപ്പിച്ചിരിക്കുന്നതെന്നും, ഇതുകൊണ്ട് മുന്നേറാൻ കഴിയുമെന്ന് തോന്നുണ്ടോ എന്നും വിഡി സതീശൻ പറഞ്ഞു.
Also Read:വേർതിരിവുകൾ കാറ്റിൽപറത്തി ബൈഡൻ: എല്‍.ജി.ബി.ടി.ക്യു+ കറുത്ത വര്‍ഗക്കാരി ഇനി യു.എസ് പ്രസ് സെക്രട്ടറി
‘സിപിഎം എവിടെ എത്തി നില്‍ക്കുന്നു എന്ന് ആത്മപരിശോധന നടത്തണം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ തലയ്ക്കു മീതെ എങ്ങനെയാണ് മറ്റൊരു സ്ഥാനാര്‍ത്ഥി വന്നത്. ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായി എന്നത് അങ്ങാടിപ്പാട്ടാണ്. ഉമയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ പരിഹസിച്ച സിപിഎം എവിടെ എത്തി നില്‍ക്കുന്നു എന്ന് ചിന്തിക്കണം’, സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തിരഞ്ഞെടുപ്പിൽ ജോ ജോസഫിനെ തങ്ങൾ അനുകൂലിക്കില്ലെന്ന നിലപാടുമായി അങ്കമാലി അതിരൂപത രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments