
തൃശൂർ: ഭിന്നശേഷിക്കാരിയായ 12കാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന് അഞ്ചു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മതിലകം മുള്ളൻബസാറിലെ പന്തളത്ത് ചെറുങ്ങോരനെയാണ് (85) കോടതി ശിക്ഷിച്ചത്. ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (പോക്സോ)യാണ് ശിക്ഷ വിധിച്ചത്.
2014 ഏപ്രിലിലാണ് സംഭവം. കുട്ടിയുടെ അമ്മയും സഹോദരിമാരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നുണ്ട്. അതിനാൽ, ഇവർക്ക് കോടതിയിലെത്തി മൊഴി നൽകാൻ സാധിച്ചിരുന്നില്ല.
തുടർന്ന്, ഇരയായ കുട്ടിയുടെ മൊഴിയുടെയും ഡോക്ടറുടെ തെളിവിന്‍റെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു ഹാജരായി.
Post Your Comments