Latest NewsNewsCrime

നൃത്തവും മോഡലിങ്ങും ചെയ്യുന്നത് വീട്ടുകാർക്ക് ഇഷ്ടമല്ല: യുവതിയെ സഹോദരൻ വെടിവെച്ചു കൊന്നു

പെരുന്നാളിന് വീട്ടിലെത്തിയ യുവതിയുമായി രക്ഷിതാക്കളും സഹോദരൻ ഹംസയും വാക്കുതർക്കമായി

നൃത്തവും മോഡലിങ്ങും തൊഴിലായി സ്വീകരിച്ച യുവതിയെ സഹോദരൻ വെടിവെച്ചു കൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. റെണാല ഖുർദ് ഒകാറ സ്വദേശിനിയായ സിദ്രയാണ് സഹോദരനാൽ കൊല്ലപ്പെട്ടത്. കുടുംബത്തിന്‍റെ എതിർപ്പ് മറികടന്ന് യുവതി പ്രാദേശിക വസ്ത്ര ബ്രാൻഡിനായി മോഡലിങ് ചെയ്യുകയും ഫൈസലാബാദ് നഗരത്തിലെ തിയറ്ററിൽ നൃത്തം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം.

read also: കുടുംബത്തിൽ പിറന്ന സ്ത്രീകൾ ഭർത്താവിനെ ഉറക്കിയതിനെ ശേഷം മാത്രമേ ഉറങ്ങാറുള്ളു: വൈറൽ പോസ്റ്റിനു പൊങ്കാലയുമായി മലയാളികൾ

ഈ തൊഴിൽ തങ്ങളുടെ കുടുംബ പാരമ്പര്യത്തിന് എതിരാണെന്ന് പറഞ്ഞ് യുവതിയെ പിന്തിരിപ്പിക്കാൻ ബന്ധുക്കൾ ശ്രമം നടത്തിയിരുന്നു. എന്നാൽ യുവതി അതിനു വഴങ്ങിയില്ല. കഴിഞ്ഞ ദിവസം പെരുന്നാളിന് വീട്ടിലെത്തിയ യുവതിയുമായി രക്ഷിതാക്കളും സഹോദരൻ ഹംസയും വാക്കുതർക്കമായി. പിന്നാലെ, സഹോദരൻ യുവതിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button