
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച പൊങ്കാല എന്ന ഗ്രൂപ്പിൽ വന്ന ശ്രീലത വി നായരുടെ ഒരു കുറിപ്പാണ്. കുടുംബത്തിൽ പിറന്ന സ്ത്രീകളുടെ ദിനചര്യകളെക്കുറിച്ചു ശ്രീലത പങ്കുവച്ച കുറിപ്പിന് പൊങ്കാലയിടുകയാണ് മലയാളികൾ.
‘കുടുംബത്തിൽ പിറന്ന സ്ത്രീകൾ പകൽ ഉറങ്ങാറില്ല. ഭർത്താവിനെ ഉറക്കി അതിനുശേഷം മാത്രമേ രാത്രിയിൽ ഉറങ്ങാറുള്ളൂ. രാവിലെ ഭർത്താവിനെ ഉണർത്താതെ അദ്ദേഹത്തിന്റെ മാറി കിടക്കുന്ന വസ്ത്രം ഉണ്ടെങ്കിൽ നേരെയാക്കി 4- 5 മണിക്ക് മുൻപ് ഉണർന്നു കുളിച്ചു വസ്ത്രം മാറി വിളക്ക് കത്തിച്ചു പ്രാർത്ഥിച്ച ശേഷം അടുക്കളയിൽ കയറി കട്ടൻ കാപ്പി ഉണ്ടാക്കി ഭർത്താവിൻറെ അടുത്തെത്തി കുലുക്കി വിളിച്ചു ഉണർത്തി ഐശ്വര്യമുള്ള ഉള്ള മുഖം കണി കാണിച്ച ശേഷം, വായും മുഖവും കഴുകി അടുത്തിരുന്നു കാപ്പി കുടിപ്പിക്കും’- എന്നായിരുന്നു ശ്രീലതയുടെ പോസ്റ്റ്.
read also : വൈദ്യുതി ബോർഡ് ചെയർമാനും ഇടതുസംഘടനയും തമ്മിലുള്ള പ്രശ്‌നങ്ങൾക്കു പരിഹാരം
‘ഹാവൂ! ആശൂത്രീപ്പെറന്നതു കൊണ്ട് ഈ സ ചാ നിയമങ്ങളൊന്നും ബാധകമല്ലല്ലോന്നാലോചിക്കുമ്പഴാ ഒരിദ് എൻ്റെ പൊങ്കാലേ. കുടുമ്മത്തിപ്പെറക്കാത്തോർക്ക് എത്ര നേരം വേണേ കെടന്നൊറങ്ങാലോ. ഇത് പറഞ്ഞു തന്നതിന്, നന്ദി ശ്രീലതാ വീ നായരേ, ഒരായിരം നന്ദി. ‘- എന്നാണു ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ആശാലത കുറിക്കുന്നത്.
എങ്ങനെയും കുടുംബത്തിൽ പിറന്ന സ്ത്രീയാകണം!! ‘അമ്മ അറിയാതെ’ യിൽ തളർന്നു കിടക്കുന്ന അമ്പാടി ഏട്ടന്റെ അലീന ടീച്ചറിൽ പോലും ഞാൻ ഇത്രയും ശുഷ്‌കാന്തി കണ്ടിട്ടില്ല. ?? തുടങ്ങിയ കമന്റുകളും ഈ പോസ്റ്റിനു ലഭിക്കുന്നുണ്ട്.
Post Your Comments