KozhikodeLatest NewsKeralaNews

ബിവറേജസില്‍ നിന്ന്‌ മദ്യം മോഷ്ടിച്ച് യുവാക്കള്‍: ദൃശ്യം സി.സി.ടി.വിയില്‍

 

വർക്കല: മദ്യം വാങ്ങാൻ ബിവറേജസ് ഔട്ട്‌ലെറ്റിൽ എത്തിയ യുവാക്കൾ, വാങ്ങിയ മദ്യത്തിന് ഒപ്പം മറ്റൊരു കുപ്പി മദ്യം കൂടി മോഷ്ടിച്ചതായി കണ്ടെത്തി. 7350 രൂപയ്ക്ക് മദ്യം വാങ്ങിയ ശേഷം, 1380 രൂപ വിലയുള്ള മദ്യം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

വർക്കല ബിവറേജസ് ഔട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മോഷണം. ഉച്ചയോടെ മദ്യം വാങ്ങാനെത്തിയ നാല് യുവാക്കളിൽ ഒരാൾ ബില്ല് അടയ്ക്കുന്ന സമയത്ത്, മറ്റൊരാള്‍ ഒരു കുപ്പി മദ്യം മോഷ്ടിക്കുകയായിരുന്നു. ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

രാത്രിയിൽ സ്റ്റോക്ക് ചെക്ക് ചെയ്യുമ്പോഴാണ് ഒരു കുപ്പി മദ്യത്തിന്റെ കുറവ് കണ്ടത്. 1380 രൂപ വില വരുന്ന മദ്യക്കുപ്പിയാണ് മോഷണം പോയതെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന്, ഉദ്യോഗസ്ഥർ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തെളിഞ്ഞത്.

ഇതേത്തുടര്‍ന്ന്, പോലീസിൽ പരാതി നൽകി. സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായി തന്നെ യുവാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും മോഷ്ടാക്കളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button