മുംബൈ: ഐപിഎല്‍ ക്വാളിഫയര്‍, എലിമിനേറ്റര്‍, ഫൈനല്‍ മത്സരങ്ങളുടെ വേദികള്‍ പ്രഖ്യാപിച്ചു. ഐപിഎല്‍ പ്ലേ ഓഫും ഫൈനലും മെയ് 22 മുതല്‍ 29 വരെ കൊല്‍ക്കത്തയിലും അഹമ്മദാബാദിലുമായി നടക്കും. ഐപിഎല്ലിൽ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള ഒന്നാം ക്വാളിഫയര്‍ മെയ് 24ന് കൊല്‍ക്കത്തയില്‍ നടക്കും. ഇതില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിന് യോഗ്യത നേടും.
മൂന്നും നാലും ടീമുകള്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരവും കൊല്‍ക്കത്തയിൽ നടക്കും. മെയ് 25നാണ് എലിമിനേറ്റര്‍ മത്സരം. മെയ് 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്ററില്‍ ജയിക്കുന്ന ടീമും ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമും തമ്മില്‍ ഏറ്റുമുട്ടും. മെയ് 27ന് അഹമ്മദാബാദിലാണ് മത്സരം. 29ന് നടക്കുന്ന ഐപിഎല്‍ ഫൈനലിനും അഹമ്മദാബാദ് തന്നെയാണ് വേദിയാവുക.
Read Also:- ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം
അതേസമയം, ഐപിഎല്‍ ക്വാളിഫയറിനും ഫൈനലിനും ഇടയില്‍ വനിതാ താരങ്ങളുടെ ടി20 ചലഞ്ച് മത്സരങ്ങള്‍ നടക്കും. പൂനെയായിരിക്കും മത്സരങ്ങള്‍ക്ക് വേദിയാവുക. 23, 24, 26, തീയതികളില്‍ ലീഗ് മത്സരങ്ങളും 28ന് ഫൈനലും നടക്കും. മൂന്ന് ടീമുകള്‍ ഉള്‍പ്പെടുന്ന നാലു മത്സരങ്ങളാകും കളിക്കുക.
Post Your Comments