Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KottayamKeralaNattuvarthaLatest NewsNews

40 പെൺകുട്ടികളെ താൻ ലൗ ജിഹാദ് കെണിയിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്: തുറന്നു പറഞ്ഞ് പിസി ജോർജ്

കോട്ടയം: ലൗ ജിഹാദ് എന്ന സാമുഹ്യ വിപത്തിനെതിരെ പോരാട്ടം നടത്തുന്നയാളാണ് താനെന്ന് ഉറപ്പിച്ചു പറഞ്ഞ് മുൻ എംഎൽഎ പിസി ജോർജ്. ക്രിസ്ത്യൻ അസോസിയേഷൻ ആൻ്റ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . രാജ്യത്ത് ലൗ ജിഹാദുണ്ടെന്നും പിസി ജോർജ് ആവർത്തിച്ചു.

‘ലൗ ജിഹാദ് കെണിയിൽ നിന്ന് താൻ 40 പെൺകുട്ടികളെ രക്ഷിച്ചിട്ടുണ്ട്. ഇത് എൻ്റെ അനുഭവമാണ്. 17 പേരെ രാജ്യത്ത് തൂക്കിക്കൊല്ലാൻ വിധിച്ചവരിൽ രണ്ട് പേർ എൻ്റെ അയൽക്കാരാണ്’ പിസി ജോർജ് വ്യക്തമാക്കി. ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർവി ബാബു, ബിജെപി. സംസ്ഥാന വക്താവ് എൻകെ നാരായണൻ നമ്പൂതിരി, പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഫാ. ലൂക്ക് പൂതൃക്ക തുടങ്ങിയവർ പിസി ജോർജിനെ അനുമോദിച്ച് സംസാരിച്ചു.

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ: കണ്ണൂരിൽ പ്രവേശിക്കാനാകില്ല

അതേസമയം, അനുമോദന യോഗത്തിൽ പങ്കെടുക്കാനെത്തിയ പിസി ജോർജിനെ എഐവൈഎഫ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പിസി ജോർജിൻ്റെ വാഹനത്തിന് നേരെ എഐവൈഎഫ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. എഐവെെഎഫിൻ്റെ പ്രതിഷേധത്തെ പ്രതിരോധിക്കുന്നതിനായി, ക്രിസ്ത്യൻ അസോസിയേഷനും ഹിന്ദു ഐക്യവേദി, ബിജെപി പ്രവർത്തകരും എതിർ ഭാഗത്ത് നിലയുറപ്പിച്ചതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. തുടർന്ന്, മുതിർന്ന നേതാക്കൾ പ്രശ്നത്തിൽ ഇടപെട്ട് സംഘർഷം ഒഴിവാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button