മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവർപൂളിന്‍റെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ റയൽ മാഡ്രിഡ് ഇന്ന് പ്രീമിയർ ലീഗ് ശക്തരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. റയലിന്‍റെ തട്ടകത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ആദ്യപാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റി 4-3ന് റയൽ മാഡ്രിഡിനെ തോൽപ്പിച്ചിരുന്നു.
ഇരു ടീമുകളും ഇഞ്ചോടിഞ്ച് നിൽക്കുന്ന പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ. ഏഴ് ഗോള്‍ പിറന്ന ആദ്യപാദ സെമിയില്‍ സിറ്റി മൂന്നിനെതിരെ നാല് ഗോളിന് റയലിനെ തോല്‍പിച്ച് മുന്‍തൂക്കം നേടുകയായിരുന്നു. സിറ്റിക്കായി കെവിന്‍ ഡിബ്രൂയിനും ഗബ്രിയേല്‍ ജീസസും ഫീല്‍ ഫോഡനും ബെർണാഡോ സില്‍വയും ഗോള്‍ നേടിയപ്പോള്‍ റയല്‍ കുപ്പായത്തില്‍ കരീം ബെന്‍സേമ ഇരട്ട ഗോളും വിനീഷ്യസ് ജൂനിയർ ഒരു ഗോളും നേടി.
അതേസമയം, രണ്ടാം പാദ സെമിയിൽ വിയ്യാറയലിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി ലിവര്‍പൂൾ ഫൈനലിൽ കടന്നു. രണ്ട് പാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ലിവര്‍പൂളിന്‍റെ ജയം. വിയ്യാറയലിന്‍റെ തട്ടകത്തിലായിരുന്നു രണ്ടാം പാദ സെമി.
Read Also:- നിത്യ ജീവിതത്തില്‍ വരുത്താവുന്ന ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
രണ്ടാം പാദ സെമിയുടെ ആദ്യ പകുതിയിൽ വിയ്യാറയല്‍ രണ്ട് ഗോളിന് മുന്നിലെത്തിയതോടെ അട്ടിമറി സാധ്യത ഉണര്‍ന്നിരുന്നു. എന്നാൽ, ലൂയിസ് ഡിയാസിന്‍റെ വരവോടെ രണ്ടാം പകുതിയിൽ ഉണര്‍ന്ന് കളിച്ച ലിവര്‍പൂള്‍ വിയ്യാറയലിന്‍റെ പ്രതീക്ഷകള്‍ തകർത്തു. 12 മിനിറ്റിനിടെ മൂന്ന് ഗോള്‍ തിരിച്ചടിച്ച ലിവര്‍പൂൾ ഫൈനൽ ബര്‍ത്ത് ഉറപ്പാക്കുകയായിരുന്നു.
Post Your Comments