
കാഞ്ഞാര്‍: നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് കാറിലേക്ക് തന്നെ പതിച്ചു. ഇടുക്കി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കാഞ്ഞാര്‍ മഹാദേവക്ഷേത്രത്തിന് മുന്‍വശത്ത് സംസ്ഥാന പാതയിലാണ് അപകടം നടന്നത്. അടുത്തിടെ ഉയരം കൂടിയ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ച് പുതിയ 11 കെവി ലൈന്‍ വലിച്ചിരുന്നു. ഇതിനോട് ചേര്‍ന്ന് നിന്നിരുന്ന ഉയരം കുറഞ്ഞ പോസ്റ്റാണ് കാര്‍ ഇടിച്ച് മറിഞ്ഞ് വീണത്.
Read Also : പൊണ്ണത്തടി ഉള്ളവർ സൂക്ഷിക്കുക, ഡബ്ല്യുഎച്ച്ഒ യൂറോപ്യൻ റീജണൽ ഒബിസിറ്റി റിപ്പോർട്ട് ഇങ്ങനെ
പുതിയതായി സ്ഥാപിച്ച വൈദ്യുതി പോസ്റ്റിനും ഇടിയുടെ ആഘാതത്തില്‍ തകരാര്‍ സംഭവിച്ചു. പാലക്കാട് പോയി തിരികെ വരുമ്പോഴാണ് അപകടം നടന്നത്.
Post Your Comments