ErnakulamLatest NewsKeralaNattuvarthaNews

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: മുഖ്യചര്‍ച്ചാ വിഷയം സില്‍വര്‍ ലൈനാണെന്ന് വിഡി സതീശന്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചാ വിഷയം സില്‍വര്‍ ലൈനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യുഡിഎഫും സജ്ജമാണെന്നും ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനം കോണ്‍ഗ്രസിനും യുഡിഎഫിനും മണ്ഡലത്തിലുണ്ടെന്നും സതീശൻ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പ്രധാനപ്പെട്ട നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും എത്രയും വേഗത്തില്‍ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലം സംസ്ഥാന സര്‍ക്കാർ നടത്തിയ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയ വിചാരണയ്ക്ക് വിധേയമാക്കുമെന്നും കെ റെയില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ചര്‍ച്ചയാകുമെന്നും സതീശൻ പറഞ്ഞു.

രാവിലെ മുതൽ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങൾ ശേഖരിക്കൽ, രാത്രി മോഷണം: നാടോടി സംഘം പിടിയിൽ

കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ് സില്‍വര്‍ ലൈനെന്നും അതിനാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യചര്‍ച്ചാ വിഷയവും അതു തന്നെയായിരിക്കുമെന്നും സതീശൻ പറഞ്ഞു. യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടായില്ലെങ്കില്‍ അത് സില്‍വര്‍ലൈന്‍ നടപ്പാക്കാനുള്ള ജനങ്ങളുടെ സമ്മതമായി വ്യാഖ്യാനിക്കപ്പെടാമെന്നും എന്നാൽ, പിടി തോമസ് വിജയിച്ചതിനേക്കാള്‍ ഉജ്ജ്വലമായ ഭൂരിപക്ഷത്തില്‍ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button