സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നാണ് പാവക്കുട്ടികളുമായുള്ള പ്രണയം. അത്തരത്തിൽ ജീവിതസഖിയായി ഒരു യുവാവ് തിരഞ്ഞെടുത്തത് ഒരു പാവക്കുട്ടിയെ ആണ്. യു.എസിൽ നിന്നുള്ള അലക്സാണ്ടർ സ്റ്റോക്സ് എന്ന യുവാവിന് സെക്സ് ഡോളിനോടാണ് പ്രണയം. പൂർണ വലിപ്പത്തിലുള്ള സിന്തറ്റിക് സെക്സ് ഡോൾ ആണ് സ്റ്റോക്സിന്റെ കാമുകി. പാവക്കുട്ടിക്ക് യുവാവ് ഒരു പേരുമിട്ടിട്ടുണ്ട്, മിമി. മിമിയില്ലാതെ ഒരു ജീവിതമില്ലെന്ന് പറയുകയാണ് യുവാവ്.
കഴിഞ്ഞ രണ്ടുവർഷമായി അലക്സാണ്ടർ മിമിയുമായി പ്രണയത്തിലാണ്. അലക്സാണ്ടറിന്റെ ഈ ഡോൾ പ്രേമം കാരണം ഭൂരിഭാഗം സുഹൃത്തുക്കളും അയാളെ ഉപേക്ഷിച്ച് പോയി. പാവയുമായുള്ള പ്രണയം കാരണമാണ് സുഹൃത്തുക്കൾ ഉപേക്ഷിച്ച് പോയതെന്ന് യുവാവ് തന്നെയാണ് വെളിപ്പെടുത്തിയത്. കോമിക് ബുക്ക് ആർട്ടിസ്റ്റ്, സ്റ്റോറി റൈറ്റർ, നടൻ, വോയ്സ് ആക്ടർ ഒക്കെയാണ് ഈ 37 കാരൻ. മിമിയുള്ളത് സ്ഥിരമായി ഒരു ഗേൾഫ്രണ്ട് ഉള്ളത് പോലെയാണെന്നാണ് ഇയാൾ പറയുന്നത്.
താൻ ഒരു പാവയെ ഡേറ്റ് ചെയ്യുന്നതിനെ അവർ മോശമായി കാണുന്നുവെന്ന് അലക്സാണ്ടർ പറയുന്നു. ‘മിമിക്കൊപ്പം വീഡിയോ ഗെയിമുകൾ കളിക്കാറുണ്ട്. അവൾ കൂടെയുള്ളത് എന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തി. സുഹൃത്തുക്കളിൽ ഭൂരിഭാഗവും തന്നെ ഉപേക്ഷിച്ചു പോയത് എനിക്ക് ഈ സെക്സ്ഡോളുമായുള്ള പ്രണയബന്ധം കാരണമാണ്. മിമിയുമായി തനിക്കുള്ളത് തികച്ചും ആരോഗ്യകരമായ ബന്ധമാണ്’, സ്റ്റോക്സ് പറയുന്നു.
View this post on Instagram
Post Your Comments