![](/wp-content/uploads/2021/03/960x0_800x420.jpg)
രാജ്യന്തര തലത്തിൽ തന്നെ ഏറ്റവും കൂടുതൽ മാർക്കെറ്റുള്ള ഒന്നാണ് സെക്സ് ടോയ്കൾ. ഇന്ത്യയിൽ നിന്ന് ഒരു സെക്സ് ടോയ് വാങ്ങുക എന്നത് സാധ്യമല്ലാത്തത് കൊണ്ട് തന്നെ ആവശ്യക്കാരും മറ്റും വിദേശ രാജ്യങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇനി സെക്‌സ് ടോയ് തേടി വിദേശത്തോ ഓണ്‍ലൈന്‍ ഷോപ്പുകളിലോ അലയേണ്ട ആവശ്യമില്ല. എല്ലാം നമ്മുടെ നാട്ടില്‍ തന്നെ ലഭിക്കും. നിയമപരമായി അനുമതി ലഭിച്ച ആദ്യ സെക്‌സ് ടോയ് ഷോപ്പ് ഗോവയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗോവയിലെ ‘കാമാ ഗിസ്മോസ്’ എന്ന കടയിലാണ് സെക്‌സ് ടോയ്സ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ വാലന്റൈന്‍ ദിനത്തിലാണ് കട പ്രവര്‍ത്തനമാരംഭിച്ചത്. കാമകാര്‍ട്ട്, ഗിസ്മോവാല എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ കട. ഇവിടെ വയാഗ്ര പോലുള്ള സ്‌പ്രേ, സെക്‌സ് ടോയ്സ്, പുതുമയുള്ള കോണ്ടം എന്നിവ ഉത്പ്പന്നങ്ങളില്‍ ഉണ്ട്. വാങ്ങുന്നതിനു മുന്‍പ് ഇവ തൊട്ടു പരിശോധിക്കാവുന്നതാണ്. വളരെ ഒതുങ്ങിയ ഇന്റീരിയര്‍ ആണ് ഇവിടെ ഇപ്പോൾ ചെയ്തിരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഒരു മെഡിക്കല്‍ ഷോപ് എന്ന് തോന്നുമാറാണ് നിര്‍മ്മാണം. അശ്ളീലമായ ഒന്നും പ്രദര്‍ശനത്തിലില്ല. ലഭിച്ചിട്ടുള്ള നിയമപരമായ രേഖകള്‍ ഇവിടെയുണ്ട് എന്നും നടത്തിപ്പുകാര്‍ പറയുന്നു. അതുകൊണ്ട് തന്നെ സെക്സ് ടോയ്‌സ് ഉപയോഗിച്ച് സെക്സ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കും ആഗ്രഹങ്ങൾ ഉള്ളവർക്കും ഇനി ഗോവയിലേക്ക് പോകാവുന്നതാണ്.
Post Your Comments