മലദ്വാരത്തിൽ സെക്സ് ടോയ് കുടുങ്ങിയ യുവതിയെ അത്ഭുതകരമായി രക്ഷപെടുത്തി ഡോക്ടർമാർ. 10 സെന്റിമീറ്റർ ഓളം നീളമുള്ള സെക്സ് ടോയ് ആണ് കൃത്യസമയത്തെ ചികിത്സയിലൂടെ പുറത്തെടുത്തത്. 10.3 സെന്റീമീറ്റർ നീളവും 4.4 സെന്റീമീറ്റർ വീതിയുമുള്ള സിലിക്കൺ ടോയ് അപ്രതീക്ഷിതമായിട്ടാണ് തന്റെ മലദ്വാരത്തിനുള്ളിൽ പൂർണ്ണമായും കയറിപ്പോയതെന്ന് 20 വയസുകാരിയായ യുവതി വെളിപ്പെടുത്തി.
സെൻട്രൽ ലണ്ടനിൽ നിന്നുള്ള റോസി സൺഷൈൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉള്ള യുവതിക്കാണ് ദാരുണസംഭവം ഉണ്ടായത്. യുവതിയുടെ സ്വകാര്യ ലൈംഗിക ജീവിതത്തിൽ സന്തോഷം പകരുന്നതിനായിട്ട് യുവതിയുടെ കാമുകൻ കുറെയധികം സെക്സ് ടോയ്സ് സമ്മാനിച്ചിരുന്നു. അതിൽ ഒന്നാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ മലദ്വാരത്തിൽ കയറിപ്പോയത്. കാമുകനുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ അബദ്ധത്തിൽ സെക്സ് ടോയ് പൂർണമായും മലദ്വാരത്തിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.
ഒരു മണിക്കൂർ നേരം ചിലവഴിച്ചിട്ടും വസ്തു പുറത്തെടുക്കാൻ യുവതിക്കായില്ല. തുടർന്ന് സുഹൃത്തിനെ വിളിച്ചുണർത്തി പുലർച്ചെ 3 മണിക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്നു യുവതി. ഡോക്ടറുടെ നിർദേശപ്രകാരം നടത്തിയ എക്സ്-റേയിൽ സെക്സ് ടോയ് ആന്തരികമായി കുടുങ്ങിയതായി തെളിഞ്ഞു. കൂടുതൽ കാത്തിരുന്നെങ്കിൽ ആന്തരിക അവയവങ്ങൾക്ക് കേടുപാട് പറ്റിയേനെ എന്നാണ് ഡോക്ടർമാർ പറയുന്നത്. യുവതിക്ക് വേദനയൊന്നും ഉണ്ടായില്ല എന്നതും അതിശയകരം. ക്രിസ്റ്റൽ കൊണ്ട് അലങ്കരിച്ച സെക്സ് ടോയ് കൈകൊണ്ട് നീക്കം ചെയ്യാൻ ഡോക്ടർമാർക്ക് വിജയകരമായി കഴിഞ്ഞു. ശസ്ത്രക്രിയ വേണ്ടി വരുമെന്ന് കരുതിയെങ്കിലും അതില്ലാതെ തന്നെ കുടുങ്ങിയ ടോയ് പുറത്തെടുക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.
Post Your Comments