ടുണീഷ്യ; ആരെയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് ടുണീഷ്യന്‍ നഗരത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതിയുടെ മൂത്രാശയത്തില്‍ നാലുവര്‍ഷമായി ഗ്ലാസ് കുടുങ്ങിക്കിടക്കുന്നു. ഈ സംഭവം ഡോക്ടര്‍മാരേയും അമ്പരപ്പിച്ചിരിക്കുകയാണ്. മൂത്രാശയരോഗത്തെ തുടര്‍ന്ന് യുവതിയെ സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഗ്ലാസ് ടംബ്ലര്‍ കണ്ടെത്തിയത്.
Read Also : ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖ: തടയാൻ സർക്കുലർ പുറപ്പെടുവിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ
യുവതിക്ക് യൂറിനറി ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. എപ്പോഴും, ടോയ്‌ലറ്റിലേക്ക് പോകേണ്ട അവസ്ഥയാണെന്ന് പരാതിപ്പെട്ടാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന്, യുവതിയുടെ മൂത്രസഞ്ചി സ്‌കാന്‍ ചെയ്തപ്പോഴാണ്, ഒരു ഗ്ലാസില്‍ പൊതിഞ്ഞ വലിയ മൂത്രാശയ കല്ല് പോലൊരു വസ്തു കണ്ടെത്തിയത്. ഇത് 8-സെന്റീമീറ്റര്‍ വീതിയുള്ള ഒരു ‘ഭീമന്‍’ കല്ല് ആയിരിക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. എന്നാല്‍ വിശദമായ പരിശോധനകള്‍ക്കൊടുവിലാണ് അത് ഗ്ലാസാണെന്ന് കണ്ടെത്തിയത്.
ടുണീഷ്യന്‍ നഗരമായ സ്ഫാക്സിലെ ഹബീബ് ബര്‍ഗുയിബ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍, മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ നടത്തുന്ന തുറന്ന ശസ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഗ്ലാസ് സെക്സ് ടോയ് ആയി ഉപയോഗിച്ചിരുന്നതായി യുവതി ഡോക്ടര്‍മാരോട് പറഞ്ഞു.
Post Your Comments