വത്തിക്കാൻ സിറ്റി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി മോസ്‌കോയിൽ കൂടിക്കാഴ്ച നടത്താൻ മാർപ്പാപ്പ ആവശ്യപ്പെട്ടു. ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താനാണ് കൂടിക്കാഴ്ച്ച ആവശ്യപ്പെട്ടത്. എന്നാൽ, ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്നും ഫ്രാൻസിസ് മാർപാപ്പ ഇറ്റാലിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Also Read : ജോധ്പൂരിൽ നിരോധനാജ്ഞ: ഈദ് ദിന പ്രാർത്ഥനയ്‌ക്ക് ശേഷം വർഗീയ കലാപം അഴിച്ചുവിട്ട് മതമൗലികവാദികൾ
യുദ്ധത്തിന് പൂർണ പിന്തുണ നൽകിയ റഷ്യൻ ഓർത്തഡോക്‌സ് സഭയുടെയും പുടിന്റെയും ‘അൾത്താര ബാലനാകാൻ കഴിയില്ലെന്നും മാർപാപ്പ പറഞ്ഞു. യുദ്ധം ആരംഭിച്ചപ്പോൾ റഷ്യൻ എംബസിയിൽ സന്ദർശനം നടത്തിയതായും, സംഘർഷം ആരംഭിച്ച മൂന്നാഴ്ച പിന്നിട്ടപ്പോൾ പുടിനു സന്ദേശം അയ്ക്കാൻ ഉന്നത നയതന്ത്രജ്ഞരോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മോസ്‌കോയിലേക്ക് പോകാൻ തയ്യാറാണെന്നും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments