ജയ്പൂർ: ഈദ് ദിന പ്രാർത്ഥനയ്‌ക്ക് ശേഷം ജോധ്പൂരിൽ വർഗീയ കലാപം അഴിച്ചുവിട്ട് മതമൗലികവാദികൾ. സംഘർഷാവസ്ഥ കണക്കിലെടുത്ത്, മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സ്ഥലത്ത് കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചു. ഉദയ് മന്ദിർ, നാഗോരി ഗേറ്റ്, ഖണ്ഡ ഫൽസ, പ്രതാപ് നഗർ, ദേവ് നഗർ, സൂർ സാഗർ, സർദാർപുര എന്നിവിടങ്ങൾ ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്.
‘സംസ്ഥാനത്ത് എല്ലാ സമുദായങ്ങളിലെയും ആളുകൾ, എല്ലായ്പ്പോഴും സാഹോദര്യത്തിലാണ് കഴിയുന്നത്. ജോധ്പൂരിൽ ഉടലെടുത്ത സംഘർഷം ദൗർഭാഗ്യകരമാണ്. സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. എല്ലാ കക്ഷികളും ഒറ്റക്കെട്ടായി നിൽക്കണം. സാമൂഹിക വിരുദ്ധരെ കടുത്ത ഭാഷയിൽ കൈകാര്യം ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് സമാധാനം ഉറപ്പാക്കുക. പാർട്ടികൾക്കതീതമായി ആളുകൾ ഒറ്റക്കെട്ടായി നിൽക്കണം’ മുഖ്യമന്ത്രി പറഞ്ഞു.
വോയിസ് കോൾ മാത്രം മതിയോ? എങ്കിൽ ഇതാ ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന തകർപ്പൻ പ്ലാനുകൾ പരിചയപ്പെടാം
സംഭവവുമായി ബന്ധപ്പെട്ട് വ്യജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ, ജോധ്പൂരിൽ ഇന്റർനെറ്റ് സേവനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈദ് ദിനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മതമൗലികവാദികൾ ആക്രമണം ആരംഭിക്കുകയായിരുന്നു. ഇവർ, പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ച് തകർക്കുകയും സ്ഥലത്തെത്തിയ പോലീസിനെ ആക്രമിക്കുകയും ചെയ്തു. സംഘർഷം നിയന്ത്രിക്കുന്നതിനായി പോലീസ് ലാത്തി ചാർജ് നടത്തി.
Post Your Comments