വിറ്റാമിൻ എയുടെ കലവറയായ കാരറ്റുകൾ കണ്ണിനു മാത്രമല്ല സംരക്ഷണം നൽകുന്നത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധം വർദ്ധിപ്പിക്കാനും സഹായിക്കുന്ന മികച്ച പച്ചക്കറികളിൽ ഒന്നുതന്നെയാണ് കാരറ്റ്.
കാരറ്റിൽ അടങ്ങിയ കരോട്ടിനും ആന്റി ഓക്സൈഡുകളുമാണ് കാരറ്റിനെ കൂടുതൽ പോഷക ഗുണമുള്ളതാക്കുന്നത്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ബയോട്ടിൻ, പൊട്ടാസ്യം ഉൾപ്പെടെ ശരീരത്തിന് ആവശ്യമായ പോഷക ഗുണങ്ങൾ അടങ്ങിയതാണ് കാരറ്റ്. കാരറ്റ് ജ്യൂസ് കുടിക്കുന്നത് വഴി ഹൃദ്രോഗ സാദ്ധ്യതയെ പ്രതിരോധിക്കാൻ കഴിയും. ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും കാരറ്റ് സൂപ്പ് കഴിക്കുന്നത് ഉത്തമമാണ്.
Also Read: ഭാര്യയെ കൊലപ്പെടുത്തിയതിന് ഭർത്താവ് ജയിലിൽ: ‘മരിച്ച’ ഭാര്യ കാമുകനൊപ്പം പുറത്ത് സുഖവാസം
Post Your Comments