News

ക്യാരറ്റ് ജ്യൂസ് ശീലമാക്കുന്നവർ അറിയാൻ

ഇന്ന് ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധവും ഏറെ നിരണായകമായ സമയമാണ്. രോഗങ്ങൾ വരാതെ നോക്കാനും ആരോഗ്യവാന്മാരായി ഇരിക്കാനും ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നിങ്ങൾ അത്തരത്തിൽ ഒരാളാണെങ്കിൽ ക്യാരറ്റ് ജ്യൂസിന്റെ ഗുണങ്ങളെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളെ പരിഹരിക്കുന്നതിനും എല്ലാം ക്യാരറ്റ് ജ്യൂസ് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ക്യാരറ്റ് ജ്യൂസിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം. ഇത് ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ ഗുണങ്ങളും നല്‍കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മെറ്റബോളിസം നിരക്ക് വര്‍ധിപ്പിക്കുന്നു

ക്യാരറ്റ് ജ്യൂസില്‍ ഉള്ള വൈറ്റമിന്‍ ബി കൊഴുപ്പിനെയും പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയവയെ വിഘടിച്ച് ശാരീരിക ഊര്‍ജമാക്കി മാറ്റുന്നു. അതിലടങ്ങിയിട്ടുള്ള നാരുകള്‍ ശരീരഭാരം കുറയ്ക്കുവാനും അമിതവണ്ണം വരാതിരിക്കാനും സഹായിക്കുന്നു.

കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ക്യാരറ്റ് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തില്‍ വളരെയേറെ സഹായിക്കുന്നു. കണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കുകയും ആരോഗ്യത്തിനും മികച്ചതാണ് ക്യാരറ്റ് ജ്യൂസ്. ഇത് പലതരം നേത്രരോഗങ്ങളില്‍ നിന്നും പ്രധാനമായും പ്രായമാകുമ്പോള്‍ വരുന്ന മാക്കുലര്‍ ഡിജനറേഷന്‍ പോലുള്ള രോഗങ്ങളില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കുന്നു.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

കരോട്ടിനോയിഡ്‌സ് വൈറ്റമിന്‍ എ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ശരീരത്തിന് അണുബാധയില്‍ നിന്നും സംരക്ഷണം നല്‍കുന്ന വെളുത്ത രക്താണുക്കള്‍ ടി- സെല്ലുകളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും സഹായിക്കുന്നു. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാരറ്റ് ജ്യൂസില്‍ ധാരാളം ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. നിങ്ങളുടെ കോശങ്ങളെയും എന്തിനേറെ ഡിഎന്‍എയെ പോലും നശിപ്പിക്കുവാന്‍ കഴിവുള്ള ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ ക്യാരറ്റിലുള്ള പോഷകങ്ങള്‍ക്ക് കഴിയുന്നു. ചിലതരം അര്‍ബുദങ്ങളെ തടയുവാനും ക്യാരറ്റില്‍ അടങ്ങിയിരിയ്ക്കുന്ന നാരുകള്‍ സഹായിക്കുന്നുണ്ട്.

ചര്‍മസംരക്ഷണം

ആരോഗ്യ സംരക്ഷണം മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ക്യാരറ്റ് ഉപയോഗിക്കാവുന്നതാണ്. ക്യാരറ്റ് ജ്യൂസിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ കെ തുടങ്ങിയവ ചര്‍മത്തിലെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വൈറ്റമിന്‍ സി ഒരു ആന്റി ഓക്‌സിഡന്റ് ആണ്. ഇത് സൂര്യതാപത്തില്‍ നിന്നും ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നു.

ഗര്‍ഭകാല സംരക്ഷണത്തിനും ഉത്തമം

ഗര്‍ഭകാലത്ത് ശരീരത്തിന് ആവശ്യമായ ഫോളിക് ആസിഡ് ഇരുമ്പ്, കാല്‍സ്യം, ബി വൈറ്റമിനുകള്‍, വൈറ്റമിന്‍ എ, വിറ്റാമിന്‍ സി എന്നിവയൊക്കെ ക്യാരറ്റ് ജ്യൂസില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു കപ്പ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് കുഞ്ഞിന്റെ മസ്തിഷ്‌കാരോഗ്യത്തിനും ഫലപ്രദമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button