
ചെന്നൈ: ചെന്നൈയില്‍ കാരറ്റ് കഷ്ണം തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഷര്‍മെന്‍പെട്ടിലെ വിഗ്‌നേഷ് -പ്രമീള ദമ്പതികളുടെ മകള്‍ ലതിഷ ആണ് മരിച്ചത്. കൊരുക്കുപ്പെട്ടയില്‍ പ്രമീളയുടെ വീട്ടില്‍ വച്ച് കാരറ്റ് കഴിയുന്നതിനിടെ കഷ്ണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments