KozhikodeKeralaNattuvarthaLatest NewsNews

രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ

അസം സ്വദേശി നൂറുല്‍ ഹഖ് (26) ആണ് പിടിയിലായത്

താമരശ്ശേരി: രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. അസം സ്വദേശി നൂറുല്‍ ഹഖ് (26) ആണ് പിടിയിലായത്.

കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. താമരശ്ശേരി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഈര്‍പ്പോണ ഭാഗത്ത് വെച്ചാണ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.

Read Also : ഭാര്യയെ കൊലപ്പെടുത്തിയതിന് ഭർത്താവ് ജയിലിൽ: ‘മരിച്ച’ ഭാര്യ കാമുകനൊപ്പം പുറത്ത് സുഖവാസം

ഐ ബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാല്‍, താമരശ്ശേരി റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പി പ്രിയരഞ്ജന്‍ ദാസ്, സിവില്‍ എക്സെസ് ഓഫീസര്‍മാരായ ശ്യാം പ്രസാദ്, സി ജി ഷാജു, കെ പ്രസാദ്, എന്‍ പി വിവേക്, ടി വി നൗഷീര്‍, ഡ്രൈവര്‍ പി കെ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button